കലോത്സവത്തിന് ‘തായ്ച്ച ബെള്ളം’ ഹിറ്റ്‌; ഓഷധക്കൂട്ട് ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും ചുക്ക് കാപ്പിയും വിതരണം ചെയ്ത് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing കലോത്സവത്തിന് ‘തായ്ച്ച ബെള്ളം’ ഹിറ്റ്‌; ഓഷധക്കൂട്ട് ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും  ചുക്ക് കാപ്പിയും   വിതരണം ചെയ്ത് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ കത്തുന്ന ചൂടിൽ പോലീസുകാർ നൽകിയ കുടിവെള്ളം എല്ലാവർക്കും ആശ്വാസമാകുകയാണ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും മുഖ്യ വേദിയിൽ ഒരുക്കിയ ‘തായ്ച്ച ബെള്ളം’ എന്ന പേരില്‍ ഒരുക്കിയ സ്റ്റാളും പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ ഹിറ്റായി മാറി.

കടുത്ത ചൂടില്‍ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ ഓഷധക്കൂട്ട് ചേർത്ത തിളപ്പിച്ചാറ്റിയ വെള്ളവും രാത്രി സമയത്ത് ചുക്ക് കാപ്പിയും ഇവിടെ വിതരണം ചെയ്യുന്നു. ഡ്യൂട്ടി റെസ്‌റ്റിലുള്ള പോലീസുകാർ സദാസമയവും കുടിവെള്ള വിതരണത്തിന‌് സജീവമായി രംഗത്തുണ്ടായിരുന്നു.

വാട്ടർ അതോറിറ്റിയുടെ ചാമുണ്ഡിക്കുന്ന് പമ്പിൽനിന്ന‌് ശേഖരിച്ച 8000 ലിറ്റർ വെള്ളമാണ് പ്രതിദിനം ഐങ്ങോത്തെ വേദിയിൽ വിതരണം ചെയ്‌തത്‌. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, സി. രവീന്ദ്രനാഥ്‌, കടന്നപ്പള്ളി രാമചന്ദ്രൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പോലീസ്‌ മേധാവി ജെയിംസ്‌ ജോസഫ്‌ എന്നിവർ വെള്ളം കുടിക്കാനെത്തി. പൊലീസ് ഓഫീസേഴ‌്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് വി ഉണ്ണികൃഷ‌്ണൻ, സെക്രട്ടറി പി പി മഹേഷ്, കേരളാ പോലീസ്‌ അസോസിയേഷൻ പ്രസിഡന്റ‌് ടി. ഗിരീഷ് ബാബു, സെക്രട്ടറി പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

0Shares