
സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കപ്പിനായുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്. മാർഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദിയിൽ എത്തും. ആദ്യംദിനം മുതൽ തുടങ്ങിയ കോഴിക്കോടൻ ആധിപത്യം ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം ഒന്നാം വേദിയില്‍ നടന്ന കലോത്സവത്തിന്‍റെ ഏറ്റവും മൊഞ്ചേറിയ ഇനമായ ഒപ്പന കാണാന്‍ നിരവധിപ്പേരാണ് എത്തിച്ചേർന്നത്. അതേസമയം വേദി 24 ലെ അറബനമുട്ട് ഏറെ വൈകിയാണ് അവസാനിച്ചത്. അതിനാൽ 12 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിചമുട്ട് വൈകിയാണ് ആരംഭിച്ചത്. ഇത് ചെറിയ ബഹളത്തിന് ഇടയാക്കുകയുണ്ടായി.
