കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സി.ബി.ഐ. കേസെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സി.ബി.ഐ. കേസെടുത്തു.

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമായി സി.ബി.ഐ കേസെടുത്തു. ഈ മാസം 18നാണ് മണിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തിയത്. ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ ചൂണ്ടികാട്ടി മണിയുടെ സഹോദരനടക്കം സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയിരുന്നു. മണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയതിന്റെയും പ്രതികളെ ചോദ്യം ചെയ്തതിന്റെയും വീഡിയോ സി.ബി.ഐ പരിശോധിച്ചിരുന്നു.

മണിയുടെ മരണത്തില്‍ ആയിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതോടെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരനടക്കമുള്ളവര്‍ മുന്നോട്ട് വന്നത്. ഏപ്രില്‍ 12 ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല.

0Shares