കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത്; കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല ; മഞ്ജുവാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ കലാമണ്ഡലം ഹേമലത

  • Post category:news
  • Reading time:1 min read
You are currently viewing കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത്; കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല ; മഞ്ജുവാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെതിരെ കലാമണ്ഡലം ഹേമലത

തൃശൂര്‍: ചലച്ചിത്ര താരവും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കുന്നതിനെ വിമര്‍ശിച്ച് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത. ‘കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാപ്രതിഭകളെ തഴഞ്ഞ് സിനിമാ താരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ആശാസ്യമല്ല. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഈ പ്രവണതയില്‍നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണം’ ഹേമലത പറഞ്ഞു. കലാമണ്ഡലത്തില്‍ പടിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ തഴയുന്നതിനെതിരെയാണ് ഹേമലതയുടെ വിമര്‍ശനം. അഭിനേതാക്കള്‍ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം. കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. ഇങ്ങനെ ഉള്ളവരെ മാറ്റി നിര്‍ത്തി പക്ഷപാതത്തോടെ സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെ വിമര്‍ശിക്കുകയാണ് ഹേമലത. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ‘നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ല. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അദ്ധ്യാപികമാരെ തഴയുകയാണ്.’ അവര്‍ പറഞ്ഞു.ഈ മാസം ഒമ്പതിനാണ് മഞ്ജു വാര്യര്‍ക്ക് എം.കെ.കെ നായര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. ക്ലാസിക്കല്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിശീലനവും ദളിത്, ട്രൈബല്‍ കലാകാരികളുടെ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷനെന്നും ഹേമലത പറഞ്ഞു.

 

0Shares