കാസര്‍കോട്: കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ വേണ്ടി കലയുടെ (കൈരളി ആര്‍ടിസ്റ്റേഴ്സ് ആന്റ് ലിറ്ററേച്ചേര്‍സ് അസോസിയേഷന്‍) സംഘടിപ്പിച്ച കലാജാഥ തിങ്കളാഴ്ച വൈകുന്നേരം കാസര്‍കോട് നിന്നും ആരംഭിച്ചു.
വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി കുമാരന്‍ മാഷ് കലയുടെ പതാക ജാഥാക്യാപ്റ്റന്‍ ശിവദാസ് പടിഞ്ഞാറത്തറയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍ അദ്ധ്യക്ഷനായി. രവീന്ദ്രന്‍ പാടി, അജികുമാര്‍ പനമരം എന്നിവര്‍ സംസാരിച്ചു.
അതീഖ് ബേവിഞ്ച സ്വാഗതവും ജയപ്രകാശ് മുണ്ടുചിറ നന്ദിയും പറഞ്ഞു. കലാജാഥയില്‍ നാടന്‍പാട്ടുകള്‍, ഗോത്രനൃത്തം, സംഗീതശില്പം, നാടകം എന്നിവ അവതരിപ്പിച്ചു.
ശിവദാസ് പടിഞ്ഞാറത്തറ കലാജാഥ ക്യാപ്റ്റനും ജയപ്രകാശ് മുണ്ടുചിറ കലാജാഥ മാനേജരുമാണ്. കലാജാഥ കോ-ഓര്‍ഡിനേറ്റര്‍ അജികുമാര്‍ പനമരം. സത്യന്‍ കാളിന്ദി, ബിനു ജോണ്‍, മിഥുന്‍, ഇമ്മാനുവേല്‍, ഡിനു ദേവസ്യ, ഐശ്വര്യ, റീജ, അനീജ, ശ്രീജ, ചിഞ്ചു എന്നിവര്‍ ജാഥാ അംഗങ്ങളാണ്. എല്ലാ ജില്ലകളിലും പ്രയാണം നടത്തി കലാജാഥ തിരുവനന്തപുരത്ത് സമാപിക്കും.
‘കല’യുടെ കലാജാഥയില്‍ കേരളം ഉണരുന്നു; നവകേരള സൃഷ്ടിയ്ക്കായ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കലാജാഥ