കാസര്‍കോട്: ഒരുലക്ഷം രൂപ നല്‍കിയാല്‍ കാസര്‍കോട് കലക്ടറേറ്റില്‍ ജോലി നേടാം. അതും സ്ഥലം എം.എല്‍.എയുടെ ശുപാര്‍ശയോടെ. കാസര്‍കോട്ട് നടന്ന തട്ടിപ്പ് പുറത്തുവന്നതോടെ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് വെട്ടിലായി. കുമ്പഡാജെ ബേര്‍ക്കയിലെ ഗോവിന്ദ നായകിന്റെ മകള്‍ ജ്യോതിയും കൊറപ്പ നായകിന്റെ മകള്‍ ദിവ്യയുമാണ് പണം നല്‍കി വഞ്ചിതരായത്. ഓരോലക്ഷംവീതം നല്‍കിയിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് യുവതികളുടെ രക്ഷിതാക്കള്‍ എം.എല്‍.എയ്ക്ക് പരാതി നല്‍കിയത്. തട്ടിപ്പ നടന്നെന്ന് മനസിലാക്കിയ എം.എല്‍.എ തന്റെ പേര് ദുര്യുപയോഗം ചെയ്തവര്‍ക്കെതിരേ ഞായറാഴ്ച കാസര്‍കോട് ജില്ലാ പോലിസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. 2016 ലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ കണ്ണാടി പറമ്പ് നടുവിലക്കണ്ടി സ്വദേശി എന്‍.കെ യൂനസ്, ചൗക്കിയില്‍ താമസക്കാരനായ മദ്രസ് അധ്യാപകന്‍ എന്ഡ.കെ ഇസ്ഹാഖ് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. എം.എല്‍.എയ്ക്ക് ഓരോലക്ഷം വീതം നല്‍കിയാലാല്‍ കാസര്‍കോട് കലക്ടറേറ്റില്‍ ജോലിശരിയാക്കാമെന്നായിരുന്നു അവര്‍ വാഗ്ദാനം നല്‍കിയത്.
വാക്കില്‍ വിശ്വസിച്ച യുവതികള്‍ ഉടന്‍ പണം നല്‍കുകയായിരുന്നു. 2016 ജൂണ്‍ ഒന്‍പതിനാണ് തുകകൈമാറിയത്. ഇതിന് എഗ്രിമെന്റും എഴുതി വാങ്ങിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന ഉറപ്പും നല്‍കി. എന്നാല്‍ ഇത് സ്ഥിരം പല്ലവിയായതോടെ എം.എല്‍.എ വിവരമറിയിച്ചു. താന്‍ ഒന്നുമറിയില്ലെന്നും ആരോ നിങ്ങളെ ചതിച്ചതാകാമെന്ന് എം.എല്‍.എ അറിയച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യമറിയുന്നത്. കാസര്‍കോട് പോലിസ് മേധാവി കെ.ജി സൈമണ്‍ കാസര്‍കോട് പോലിസിനും ബദിയെടുക്ക പോലിസിനും നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റില്‍ ജോലിനേടാന്‍ ഒരു ലക്ഷം; കാസര്‍കോട് എം.എല്‍.എ യുടെ പേരില്‍ തട്ടിപ്പ്; ദുരുപയോഗം ചെയ്തവര്‍ക്കെതിരേ എം.എല്‍.എ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി