
തൃശൂർ: തൃശൂര്‍ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപി കളക്ടറേറ്റിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങിയപ്പോൾ മുന്നിൽ വഴിമുടക്കിയായി ഒരു ഇന്നോവ കാർ. സുരേഷ്ഗോപി അവിടേക്ക് എത്തുന്നത് അറിഞ്ഞ് നൂറുകണക്കിന് പേരാണ് താരത്തെ കാണുവാൻ എത്തിയത്. തിരക്കിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കാനായി വന്നപ്പോഴായിരുന്നു വഴിമുടക്കിയായി കാർ മുന്നിൽ കിടന്നതും.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേഷ്ഗോപി കലക്ടറേറ്റിൽ എത്തിയത്. മുന്നിലുള്ള കാർ മാറ്റിയിടാൻ ‘‘ഈ വണ്ടി മാറ്റൂ. ഈ കാര്‍ വേഗം മാറ്റൂ’’ എന്ന് സിനിമാ സ്റ്റെലിൽ തന്നെ സുരേഷ്ഗോപി ആജ്ഞാപിച്ചു. സുരേഷ് ഗോപിയുടെ വാഹനം മാറ്റിയിടാൻ തയ്യാറയി മുന്നോട്ട് എത്തിയ ബി.ജെ.പി പ്രവർത്തകർ അപ്പോഴാണ് അറിഞ്ഞത്, അത് ജില്ലാകളക്ടറുടെ കാർ ആണെന്ന്. വന്നവർ പതുക്കെ പിന്നിലേക്ക് വലിയുകയായിരുന്നു. വീണ്ടും കാറ് മാറ്റൻ സുരേഷ് ഗോപി ആവശ്യ പെട്ടപ്പോൾ കളക്ടർ ടി.വി അനുപമയുടെ കാറാണ് എന്ന് പറഞ്ഞതോടെ സുരേഷ് ഗോപി പിൻവലിയുകയായിരുന്നു.
