കൊച്ചി: ‘കലക്ടര്‍ ബ്രോ’ ക്ക് അപൂര്‍വരോഗം. പ്രശസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ക്കാണ് രോഗം. പ്രശാന്ത് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലാണ് ഇയാള്‍.
ചികിത്സ തേടി ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും കലക്ടര്‍ ബ്രോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ രോഗമാണ് തനിക്കെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രശാന്ത് എം.ആര്‍.ഐ സ്‌കാനിങ് അടക്കം കഴിഞ്ഞതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
‘കലക്ടര്‍ ബ്രോ’ക്ക് അപൂര്‍വരോഗം; ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍