കര്‍ഷകരെ സൂക്ഷിക്കുക; കൃഷിഭവനുകള്‍ വഴി വിതരണം ചെയ്ത ആ ജൈവവളങ്ങള്‍ വ്യാജമാണ്; വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഇത്

  • Post category:local news
  • Reading time:1 min read
You are currently viewing കര്‍ഷകരെ സൂക്ഷിക്കുക; കൃഷിഭവനുകള്‍ വഴി വിതരണം ചെയ്ത ആ ജൈവവളങ്ങള്‍ വ്യാജമാണ്; വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഇത്

കാസര്‍കോട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ജൈവവളം വ്യാജമെന്നാരോപണം. പുത്തിഗെ സ്വദേശി ഷുക്കൂര്‍ കോണാജെ വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വളം വ്യാജമെന്ന് കണ്ടെത്തയിരിക്കുന്നത്. വിജിലന്‍സ് റിപോര്‍ട്ടില്‍ അഞ്ചുലക്ഷത്തോളം തുക സര്‍ക്കാരിനും കര്‍ഷകര്‍ക്കും നഷ്ടമായിട്ടുണ്ട്. 2016ല്‍ ആണ് പുത്തിഗെ ഗ്രാമപഞ്ചായത്തിന് കീഴില്‍വരുന്ന കൃഷിഭവനുകള്‍ വഴി ജൈവവളങ്ങള്‍ വിതരണം ചെയ്തത്. വിതരണം ചെയ്ത എല്ലുപൊടിയിലും വേപ്പിന്‍ പിണ്ണാക്കിലും നിറയെ കരിങ്കല്‍ ചീളും മണലുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഷുക്കൂര്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. സംഘം നടത്തിയ പരിശോധനയില്‍ സത്യാവസ്ഥ കണ്ടെത്തി. കൃഷി ഭവനിലെ ജീവനക്കാരും വളം ഡിപ്പോക്കാരും തമ്മിലുള്ള കൂട്ടുകെട്ടിലൂടെയാണ് ജൈവവള വിതരണം നടക്കുന്നതെന്ന് ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ വള വിതരണക്കാര്‍ സീതാംഗോളിയിലും ചെര്‍ക്കളയിലും ഇത്തവണ വിതരണം ചെയ്തിട്ടുണ്ട്. വഞ്ചിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരവും പണവും ഉടന്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും കിസാന്‍ സേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ബാലകൃഷ്ണ ഭണ്ഡാരി, സുരേഷ് കുമാര്‍ ഷെട്ടി, പി അബ്ദുല്ല എന്നിവരും സംബന്ധിച്ചു.

0Shares