കോഴിക്കോട്: വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഓഫീസിലെ ഫയലുകള്‍ സീല്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയാല്‍ ശക്തമായ നടപടി എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.