ചെമ്മനാട്: ജില്ലാ കലോത്സവത്തിന്റെ ക്രമസമാധാന പാലനത്തിനു കര്‍മ നിരതരായി പോലിസ് സേനയും.അരങ്ങുണര്‍ന്ന തിങ്കളാഴ്ച മുതല്‍ 30- വരെ നൂറിലധികം പോലീസുകാരാണ് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിന്യസിക്കുന്നത്. കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍ റഹീം, എസ്.ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്. പ്രധാന മത്സരങ്ങള്‍ നടക്കുന്ന വേദി ഒന്ന്, മൂന്ന്, ഏഴ്, എട്ട് എന്നിവിടങ്ങളില്‍ ഒരോ എസ്.ഐ. വീതം ചുമതലയിലുണ്ടാവും. കൂടാതെ 24- മണിക്കൂര്‍ നിയമ സഹായത്തിനായി പ്രത്യേക പോലിസ് എയിഡ് പോസ്റ്റും വേദി ഒന്നിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്.
സ്കൂള്‍ പ്രധാന കവാടം മുണ്ടാങ്കലം, ചളിയങ്കോട്, പരവനടുക്കം, പാര്‍ക്കിംഗ് ഏരിയ, എന്നിവിടങ്ങളില്‍ എ.എസ്.ഐ.മാരുടെ നേതൃത്വത്തില്‍ പോലിസ് പിക്കറ്റ് പോസ്റ്റുകള്‍ ഉണ്ടാവും. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ കലോത്സവ നഗരി മുഴുവന്‍ മുപ്പതോളം പേര് മഫ്തിയില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കും. കെ.എസ്.ടി.പി. റോഡുകളിലും സബ് റോഡുകളിലും പോലിസിന്റെയും ഫ്ളയിംഗ് സ്ക്വാഡിന്റെയും പരിശോധനയും 24 മണിക്കൂറും ഉണ്ടാവും. ബിറ്റ് പട്രോളും ബൈക്ക് പട്രോളും കലാേല്സവ നഗരിയിലുണ്ട്. പരിശീലനം ലഭിച്ച വിദ്യാര്‍ഥി വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍, എന്‍.സി.സി. സ്കൗട്ട് ആന്‍ഡ് ഗൈഡ് പ്രവര്‍ത്തകരും പോലിസിനു സഹായവുമായുണ്ട്.
കര്‍മ നിരതരായി; ജാഗ്രതയോടെ കാസര്‍കോട് പോലിസും