കര്‍ണ്ണാടക സി.പി.എം സെക്രട്ടറിക്കെതിരേ പാര്‍ടി അംഗത്തിൻ്റെ പീഡന പരാതി; കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണ്ണാടക സി.പി.എം സെക്രട്ടറിക്കെതിരേ പാര്‍ടി അംഗത്തിൻ്റെ പീഡന പരാതി; കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി

ബംഗലൂരു: കര്‍ണ്ണാടക സി.പി.എം അംഗമായ സ്ത്രീയുടെ പീഡന പരാതിയില്‍ കര്‍ണ്ണാടക സി.പി.എം സെക്രട്ടറിയെ തരംതാഴ്ത്തി. ജി വി ശ്രീരാമ റെഡ്ഡിയെയാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പാര്‍ടി പുറത്താക്കിയത്. സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാരാട്ട് പക്ഷം, തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരോട് പകതീര്‍ക്കുകയാണെന്ന് യെച്ചൂരി പക്ഷം ആരോപിച്ചു. കഴിഞ്ഞയാഴ്ച നടന്ന കേന്ദ്ര കമ്മറ്റി വോട്ടെടുപ്പിലൂടെയാണ് നടപടിയില്‍ തീരുമാനമായത്. ജി വി ശ്രീരാമ റെഡ്ഡിയും പങ്കെടുത്ത യോഗത്തില്‍ ചിലര്‍ നടപടിയെ എതിര്‍ത്തു. മറ്റ് ചിലര്‍ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. യെച്ചൂരി പക്ഷക്കാരനായിരുന്നു റഡ്ഡി. പകരം സെക്രട്ടറിയായി തെരഞ്ഞടുക്കപ്പട്ടത് യു ബസവരാജാണ്. ബസവരാജും യെച്ചൂരി പക്ഷക്കാരനാണ്. ഈ യോഗത്തിലാണ് പി കെ ശശിക്കെതിരെയുള്ള പീഡന പരാതിയേ തുടര്‍ന്ന് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ശശിയെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി ശരിവച്ചത്.

0Shares