കര്‍ണാടക ഹുബ്ലി സ്വദേശിനിയുടെ കൊലപാതകം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; കാസർകോട് എ.എസ്.പിയുടെ വാര്‍ത്താ സമ്മേളനം

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക ഹുബ്ലി സ്വദേശിനിയുടെ കൊലപാതകം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; കാസർകോട് എ.എസ്.പിയുടെ വാര്‍ത്താ സമ്മേളനം

കാസർകോട്: വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയായ കര്‍ണാടക ഹുബ്ലി സ്വദേശിനി സരസു(35)നെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബെല്‍ഗാം സ്വദേശി രമേഷ് കാംബ്ല എന്ന സുനിലിനെ (32) യാണ് പോലീസ് അറസ്റ്റു ചെയ്തത്. എ.എസ്.പി ഡി.ശില്‍പ ഐ.പി.എസ്സാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് വ്യാഴാഴ്ച രാവിലെയാണ് സരസുവിനെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റതാകാനാണ് സാധ്യത. സരസുവിനൊപ്പമായിരുന്നു ചന്ദ്രു താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതി സരസുവുമായി വാക്കുതർക്കത്തിലേർപ്പെടുകയും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കർണാടക ഷിമോഗയില്‍ വെച്ചാണ് പ്രതി പിടിയിലായത്. കാസര്‍കോട് സി.ഐ വി.വി മനോജ്, എസ്.ഐ അജിത്ത് കുമാര്‍, എ.എസ്.ഐമാരായ കെ.എം ജോണ്‍, പ്രദീപ് കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

0Shares