കര്‍ണാടകയിലെ മുള്‍ക്കിയില്‍ മുങ്ങിമരിച്ച യുവകളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി; അപകടം കൂടെയുള്ള കൂട്ടുകാരനെ രക്ഷികാനുള്ള ശ്രമത്തിനിടെ.

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടകയിലെ മുള്‍ക്കിയില്‍ മുങ്ങിമരിച്ച യുവകളില്‍ ഒരാള്‍ കാസര്‍കോട് സ്വദേശി; അപകടം കൂടെയുള്ള കൂട്ടുകാരനെ രക്ഷികാനുള്ള ശ്രമത്തിനിടെ.

കാസര്‍കോട് : കര്‍ണാടക മുള്‍കിയിലെ പുഴയില്‍ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ച സംഭവം കാസര്‍കോടിനെയും കണ്ണീരിലാഴ്ത്തി. അക്ഷത് (26),മഹേഷ് (28)കിഷോര്‍ (28) എന്നിവരാണ്‌ ഞായറാഴ്ച ഉച്ചയോടെ മുള്‍ക്കി അധികാരിബെട്ടു സാംബവി പുഴയില്‍ മുങ്ങി മരിച്ചത്. ഇവരില്‍ അക്ഷത് കാസര്‍കോട് മധൂര്‍ സ്വദേശിയാണ്. മറ്റു രണ്ടുപേരും മംഗലാപുരം സ്വദേശികളാണ്. മുവരും മംഗളൂരുവില്‍ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനത്തിലെ ജോലിക്കാരാണ്.

ഞായറാഴ്ച അവധിയായതിനാല്‍ സുഹൃത്തുക്കൾക്കൊപ്പം പുഴയില്‍ കുളിക്കനിറങ്ങി. ഇതിനിടെ ഒഴുക്കില്‍പെട്ട കൂട്ടുകാരനെ രക്ഷികാനുള്ള ശ്രമത്തിനിടെ മുവരും അപകടത്തില്‍ പെടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷികനയില്ല. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.

0Shares