
ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയുടെ മരുമകനും വ്യവസായിയുമായ വി.ജി സിദ്ധാര്‍ഥയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകിട്ട് മംഗളൂരുവിലെ നേത്രാവതിക്ക് സമീപത്തുനിന്നാണ് കാണാതായത്. നേത്രാവതിപ്പുഴയിലെ പാലത്തില്‍ നിന്നാണ് സിദ്ധാര്‍ഥയുടെ ഫോണില്‍ നിന്ന് അവസാനമായി സന്ദേശമെത്തിയത്.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണത്തിന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നിര്‍ദേശം നല്കി. എസ്.എം കൃഷ്ണയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നേത്രാവതി പുഴയിലും തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്ര തിരിച്ച സിദ്ധാര്‍ത്ഥ് തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളാണ് വി.ജി സിദ്ധാര്‍ത്ഥ്. എസ്.എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്.
