
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് ആറര കിലോ സ്വര്‍ണ്ണം .രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന സ്വര്‍ണ്ണമാണ് .മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്നമംഗലം സ്വദേശി നിഷാദ് എന്നിവരുടെപക്കല്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്

മിശ്രിതമാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് മൂന്നു പേരും ഒരേ വിമാനത്തില്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.മുഹമ്മദിന്‍റെയും ഉമ്മറിന്‍റെയും പക്കല്‍ നിന്ന് രണ്ടര കിലോ സ്വര്‍ണ്ണവും നിഷാദിന്‍റെ പക്കല്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
