കരിങ്കല്‍ ക്വാറി അപകടം; തിരുവനന്തപുരം മാരായമുട്ടത്ത് ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി; പരിക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്

  • Post category:news
  • Reading time:1 min read
You are currently viewing കരിങ്കല്‍ ക്വാറി അപകടം; തിരുവനന്തപുരം മാരായമുട്ടത്ത് ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി; പരിക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം മാരായമുട്ടത്ത് പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ. മാരായമുട്ടത്ത് പാറമട ഇടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ച പശ്ചാതലത്തിലാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങളില്‍ വന്ന വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ മേഖലകലില്‍ നിരവധി പാറമടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ നാട്ടുകാര്‍ നേരത്തേ തന്നെ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ അപകടമുണ്ടായ ക്വാറിക്കെതിരേയും നേരത്തേ ഇവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അപകടം നടന്ന പാറമടയ്ക്കും സമീപത്തെ മറ്റു പാറമടകള്‍ക്കും ലൈസന്‍സില്ലെന്ന് പഞ്ചായത്ത് പ്രസി‍ഡന്‍റ് അരുണ്‍ അപകടത്തിന് ശേഷം അറിയിച്ചിരുന്നു.

പാറ മട ഇടിഞ്ഞ് സേലം സ്വദേശി സതീഷും സേലം സ്വദേശി സതീഷും മാലാകുളങ്ങര ബിനില്‍ കുമാറുമാണ് മരിച്ചത്. ഏഴുപേര്‍ക്ക് പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറിലധികം പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവരില്‍ അഞ്ചു പേരെ പുറത്തെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് കാലിന് ഗുരുതര പരിക്കുണ്ട്. രണ്ടു പേര്‍ക്കും അടിയന്തിര ശസ്ത്രക്രിയ നടത്തും.

0Shares