
മാന്യ/ കാസർകോട്: കരാട്ടേയിലും മിടുക്ക് കാട്ടി മാന്യയിലെ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) വിദ്യാർത്ഥികൾ. ജപ്പാൻ ഷോട്ടോകാൻ കരാട്ടേ അസോസിയേഷൻ (ജെ.എസ്.കെ.എ) നടത്തിയ കാസർകോട് ഇന്റർ സ്കൂൾ കരാട്ടേ മത്സരത്തിൽ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) വിദ്യാർത്ഥികൾ ഓവറോൾ ചാംപ്യൻഷിപ് സ്വന്തമാക്കി.

കുമ്പള വ്യാപാര ഭവൻ ഹാളിലായിരുന്നു മത്സരം. 51 പോയിന്റ് നേടിയാണ് കുട്ടികൾ ഡ്രാഗൺസ് ട്രോഫി ഒന്നാം സമ്മാനമായി ഏറ്റുവാങ്ങിയത്. വിദ്യാർത്ഥികൾക്ക് പഠനത്തോടപ്പം കലാ – കായികപരിപാടികളിൽ പ്രോത്സാഹനം നൽകുകയും കുട്ടികളിലെ അഭിരുചി മനസിലാക്കി അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഒരുപടി മുന്നിൽ നിൽക്കുകയാണ് വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ.
മികച്ച ഫുട്‍ബോൾ പരിശീലകന്‍റെ കീഴിൽ ദേശിയ നിലവാരത്തിലുള്ള ഗ്രൗണ്ടിൽ ഫുട്‍ബോൾ കോച്ചിങ്ങും, ദേശീയ നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനവും ഇവിടെ നൽകിവരുന്നു. അതെ സമയംതന്നെ പഠന കാര്യത്തിൽ മികവ് പുലർത്തുന്ന കുട്ടികൾ പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം സ്വന്തമാക്കുകയും ചെയ്യുന്നു.
