കരവിരുതിൻ വിസ്മയം; ഉപജില്ലാ ശാസ്ത്രോത്സവം ഭാവിയുടെ പ്രതീക്ഷയാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കരവിരുതിൻ വിസ്മയം; ഉപജില്ലാ ശാസ്ത്രോത്സവം ഭാവിയുടെ പ്രതീക്ഷയാകുന്നു

കാസർകോട്: കരവിരുതുകളാൽ വിസ്മയമൊരുക്കി സ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രോത്സവം ഭാവിയുടെ പ്രതീക്ഷയാകുന്നു. രണ്ടുദിവസങ്ങളിലായി കാസർകോട്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിലും ഗവ.വൊക്കഷണൽ ഹയർ സെക്കണ്ടറി സ്കൂളിലുമായി നടന്നുവരുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിലാണ് കുട്ടികൾ വിസ്മയിപ്പിക്കുന്ന വിവിധതരം മത്സരങ്ങളിൽ മാറ്റുരക്കുന്നത്.

പ്രവൃത്തിപരിചയം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഐ.ടി തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കാസർകോട് ഉപജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ കഴിവുകൾ പ്രകടിപ്പിക്കുന്ന വേദിയായി ഈ വർഷത്തെയും ശാസ്ത്രമേള. വർഷങ്ങൾക്ക് ശേഷമെത്തിയ സ്കൂൾ മേളയെ നിറഞ്ഞ മനസോടെയാണ് നെല്ലിക്കുന്ന് പ്രദേശത്തെ ജനങ്ങൾ ഏറ്റെടുത്തത്.

0Shares