ചട്ടഞ്ചാല്‍: കരള്‍ സംബന്ധമായ രോഗം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂടംബയല്‍ എടയാട്ടിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ സുരേഷ് (42)നെ സഹായിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായസമിതി രൂപീകരിച്ചു. അസുഖം മൂര്‍ച്ചിച്ച് ജീവന്‍ തന്നെ അപകടത്തിലാരിക്കുകയാണ് സുരേഷിനിപ്പോള്‍. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണമെങ്കില്‍ കരള്‍ മാറ്റിവെക്കല്‍ മാത്രമമെ പോംവഴിയുള്ളു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ സുരേഷ് ഓട്ടോ ഓടിച്ചാണ് പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ജീവിത ചിലവ് കണ്ടെത്തിയിരുന്നത്
അതിനാല്‍ അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കരള്‍ മാറ്റിവെക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടി ജന പ്രതിനിധികളും നാട്ടുകാരും കുടുബവും സുഹൃത്തുക്കളും ചേര്‍ന്ന് സുരേഷ് സഹായസമിതി രൂപികരിച്ചു.
ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമിറ്റി ചേയര്‍മാന്‍ ഷാനവാസ് പാദുര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, വികസനസ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍, കലാഭവന്‍ രാജു, കെ.വി കുഞ്ഞിരാമന്‍, ടി നാരായണന്‍, നാരായണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇക്ബാല്‍ പട്ടുവം, സരസ്വതി കോളിയടുക്കം അഹമ്മദലി ബെണ്ടിച്ചാല്‍ ജനാര്‍ദനന്‍ മാഷ്, ഖാദര്‍ കണ്ണംബള്ളി, അഹമ്മദലി മൂടംബയല്‍ ഹനീഫ് , സുമിത്ര, ദാമോദരന്‍ ഉക്രംപാടി സിറാജ് തെക്കില്‍ വിനോദ് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതവും ചന്ദ്രന്‍ തെക്കേക്കര നന്ദിയും പറഞ്ഞു. നൂറ്റൊന്ന് അംഗ കമിറ്റിയെ തെരഞ്ഞെടുത്തു.
മന്ത്രി ഇ ചന്ദ്രശേഖരന്‍(മുഖ്യ രക്ഷാധികാരി), കല്ലട്ര അബ്ദുല്‍ ഖാദര്‍(ചെയര്‍മാന്‍), ഷാനവാസ് പാദൂര്‍(വര്‍ക്കിങ് ചെയര്‍മാന്‍), ടി നാരായണന്‍(ജനറല്‍ കണ്‍വീനര്‍).
കരള്‍ സംബന്ധമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സുരേഷിനെ സഹായിക്കാന്‍ ചികില്‍സാസമിതി രൂപികരിച്ചു