
കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും കയര്‍ ഭൂവസ്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ‘ കാസര്‍കോട് ജില്ലാതല കയര്‍ ഭൂവസ്ത്ര ശില്പശാലയില്‍ രൂപരേഖ തയ്യാറാക്കി. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ കയര്‍ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു .

കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി .വി രവീന്ദ്രകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ഗൗരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ജെ അരുണ്‍,ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. പി സുബ്രഹ്മണ്യന്‍ , കയര്‍ വികസന ഡയറക്ടറേറ്റിലെ സഹകരണ ഇന്‍സ്പെക്ടര്‍ ടി. റോജിമോന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി. ശിവശങ്കരന്‍ സ്വാഗതവും കയര്‍ ഇന്‍സ്പെക്ടര്‍ മഞ്ജുഷ ശ്രീധര്‍ നന്ദിയും പറഞ്ഞു.
എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ ഡോ: അനില്‍ കെ. ആര്‍, കയര്‍ഫെഡ് മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരി, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രദീപ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നിര്‍വഹണ ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുത്തു.
