കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ വാഹനമിടിച്ചു മരിച്ചു; പരിക്കേറ്റ് റോഡില്‍ കിടന്നത് മണിക്കൂറോളം; അപകടം നീലേശ്വരം നെടുങ്കണ്ട വളവില്‍

  • Post category:news
  • Reading time:1 min read
You are currently viewing കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ വാഹനമിടിച്ചു മരിച്ചു; പരിക്കേറ്റ് റോഡില്‍ കിടന്നത് മണിക്കൂറോളം; അപകടം നീലേശ്വരം നെടുങ്കണ്ട വളവില്‍

നീലേശ്വരം(കാസര്‍കോട്): കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ യുവാവ് വാഹനമിടിച്ച് മരിച്ചു. പള്ളിക്കരയിലെ മകന്‍ കെ വി ബിജുകുമാര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ നെടുങ്കണ്ട വളവിലാണ് സംഭവം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തില്‍ സ്‌കൈലൈന്‍ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന യുവാവ് സ്ഥാപനം അടച്ച് വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ മണിക്കൂറോളം കിടന്നിരുന്നു. പലവാഹനങ്ങളും നിര്‍ത്താതെ പോയി. പിന്നീട് അതുവഴി വന്ന നാട്ടുകാരാ യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചീറ്റക്കാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും. പരേതനായ പി അമ്പു ബാലാമണി ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍: ബിജിലി, വിനീത.

0Shares