കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനയുമായി മിഷനറീസ് ഓഫ് ജീസസ്

  • Post category:news
  • Reading time:1 min read
You are currently viewing കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനയുമായി മിഷനറീസ് ഓഫ് ജീസസ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹം ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ബിഷപ്പിന് എതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നതിനായി മിഷനറീസ് ഓഫ് ജീസസ് സ്ഥാപനങ്ങളെ പൊലീസ് കരുവാക്കുന്നതായി സന്യസ്ത സമൂഹം ആരോപിച്ചു.മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെ പൊലീസ് ഭീഷണിപ്പെടുത്തി ബിഷപ്പിന് എതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നു. ബിഷപ്പിന് അനുകൂലമായി സംസാരിക്കുന്നവരെ കൂട്ടുപ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അസമയത്ത് പൊലീസ് മഠങ്ങങളില്‍ കയറി ഭീഷണിപ്പെടുത്തുന്നുവെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീനയും അസിസ്റ്റന്റ് ജനറല്‍ സിസ്റ്റര്‍ മരിയയും പത്രക്കുറിപ്പില്‍ പറഞ്ഞു.

0Shares