കന്യകമാരെ നിങ്ങള്‍ സൂക്ഷിക്കുക, കേരളത്തിലും സാത്താന്‍ ആരാധന പിടിമുറുക്കുന്നു: ആയിരം കന്യകമാരുടെ രക്തം കൊണ്ടുള്ള പ്രത്യേക പൂജയാണ് ഇവരുടെ പ്രധാന ലക്ഷ്യം

  • Post category:news
  • Reading time:1 min read
You are currently viewing കന്യകമാരെ നിങ്ങള്‍ സൂക്ഷിക്കുക, കേരളത്തിലും സാത്താന്‍ ആരാധന പിടിമുറുക്കുന്നു: ആയിരം കന്യകമാരുടെ രക്തം കൊണ്ടുള്ള പ്രത്യേക പൂജയാണ് ഇവരുടെ പ്രധാന ലക്ഷ്യം

കൊച്ചി: ഒരു നാടിനെ തന്നെ ഞെട്ടിപ്പിച്ച നന്തന്‍കോട് കൊലക്കേസ് ആരും മറന്നിട്ടില്ലല്ലോ..? ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണത്തിലൂടെ കേഡല്‍ ജീന്‍സന്റ് എന്ന യുവാവ് കുടുംബത്തിലെ നാല് ജീവനുകളാണ് ഇതിനുവേണ്ടി ബലി നല്‍കിയത്. തലസ്ഥാനത്ത് നടന്ന ഈ അറുംകൊലപാതകം അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കാന്‍ ശ്രമിച്ച് പരാജയമായി മാറിയ നന്തന്‍കോട് കൊലപാതകത്തിന് ശേഷമാണ് ഇത്തരത്തിലുള്ള സാത്താന്‍ സേവകള്‍ ഈ കാലഘട്ടത്തിലും നടക്കുന്നുണ്ടെന്ന വിവരം പുറംലോകം അറിയുന്നത്.

സാത്താന്‍ സേവകാരുടെ പിടിയില്‍ കേരളവും കുരുങ്ങി കിടക്കുന്നൂ എന്നതിന് ഉദാഹരണമാണ് സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് കൊച്ചിയില്‍ മാസ് പ്രെയര്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകളാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രാര്‍ത്ഥന നടത്തുന്നതെന്നാണ് സൂചന. ഒക്ടോബര്‍ 30നാണ് സംഗമം നടത്താന്‍ സാത്താന്‍ ആരാധകര്‍ ലക്ഷ്യമിടുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ പോലീസിന്റെ രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്.

കേരളത്തില്‍ വ്യാപകമായി സാത്താന്‍ സേവ നടക്കുന്നുണ്ടെങ്കിലും കാര്യമായി പുറത്ത് വന്നിരുന്നില്ല. കൊച്ചിയില്‍ ഈ അടുത്ത് നടന്ന ദുരൂഹ മരണങ്ങളും കൊലപാതകങ്ങളുമാണ് വീണ്ടും സാത്താന്‍ സേവയെ കുറിച്ച് ചര്‍ച്ച വ്യാപകമാക്കിയത്. പലരും പല തരത്തിലും മൂടിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സാത്താന്‍ ആരാധനയെക്കുറിച്ചുള്ള കഥകള്‍ ഇപ്പോള്‍ കൂടുകള്‍ പൊട്ടിച്ച് പുറത്തുവരുന്നു. എന്തായാലും കേട്ടറിവുകള്‍ വിശ്വസിക്കാമെങ്കില്‍ ഒന്നുറപ്പിക്കാം, കേരളത്തില്‍ സാത്താന്‍ ആരാധന ഇനിയും പിടിമുറുക്കും എന്നതില്‍ സംശയമില്ല.

0Shares