കൊച്ചി: ഭാവന ബി.ജെ.പിയില്‍ ചേര്‍ന്നത് അറിഞ്ഞതോടെ ചിലര്‍ താരത്തെ തെറിവിളിക്കാന്‍ തുടങ്ങി. മറ്റ് ചിലര്‍ പിന്തുണയും പ്രഖ്യാപിച്ചു. പക്ഷേ ഏതു ഭാവനയാണെന്ന് നോക്കാതെയാണ് എല്ലാം നടന്നത്. കന്നട നടി ഭാവന രാമണ്ണയാണ് കഴിഞ്ഞ ദിവസം ബി.ജെ.പി യില്‍ ചേര്‍ന്നത്. അല്ലാതെ മലയാള നടി ഭാവനയല്ല. പക്ഷെ മലയാളികള്‍ തെറ്റിദ്ധാരണ മൂലം ഭാവനയാണെന്ന് കരുതി അവരുടേതെന്ന് കരുതുന്ന ഫേസ്ബുക്ക് പേജില്‍ കയറി പൊങ്കാലയിടാനും തുടങ്ങി.
‘ ഇനി ഒറ്റ പടം നിന്റെ തീയറ്ററില്‍ പോയി കാണില്ല. അത്രേ ഇഷ്ട്ടം ആരുന്നു നിന്നെ. ഇപ്പോള്‍ നീ വെറുപ്പിന്റെ സന്തതിയ. ഇനി നീ ഞങ്ങള്‍ക്ക് വെറും ചാണകം മാത്രം. നിങ്ങള്‍ സംഘി ആയത് തീരെ ശരി ആയില്ല സഖാവേ, സഖാക്കളേ ഈ സംഘിണിയെ നമ്മള്‍ വെറുതെ വിടരുത്….’ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് മലയാളി നടിയുടെ പേരില്‍ പോസ്റ്റ് വന്നത്. ഇവരുടെ ഒറ്റ പടവും കണ്ണൂരില്‍ റീലീസ് ആകരുത്..എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
കന്നഡ നടി ഭാവന ബി.ജെ.പിയില്‍ ചേര്‍ന്നു; എന്നാല്‍ പൊങ്കാലയ്ക്കിരയായത് നമ്മുടെ ഭാവനയും