ബംഗളൂരു: കന്നട നടിയെ ഷൂട്ടിംങ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കന്നട താരം പത്മാവതിയെ(44)യാണ് നിര്‍മ്മാണത്തിലിരിക്കുന്ന ബഹു നിലക്കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേലയില്ലാ പട്ടതാരിയുടെ കന്നട റീമേക്കിന്റെ ചിത്രീകരണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഷൂട്ടിങ് സ്ഥലത്ത് വച്ചല്ല നടി മരിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന് നന്ദകിഷോര്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി താരത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.