കനത്ത സുരക്ഷ മറികടന്ന് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യെദിയൂരപ്പയ്ക്ക് കണ്ണൂരില്‍ കരിങ്കൊടി

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത സുരക്ഷ മറികടന്ന് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യെദിയൂരപ്പയ്ക്ക് കണ്ണൂരില്‍ കരിങ്കൊടി

കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് നേരെ കണ്ണൂരിൽ എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തിയാണ് കരിങ്കൊടി വീശിയത്. കാറിൽ യദ്യൂരപ്പയുടെ സീറ്റിന് തൊട്ടടുത്തെത്തിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയത്. ഉച്ചയോടെ കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിൽ ഇറങ്ങി പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്.

യദ്യൂരപ്പയുടെ വാഹന വ്യൂഹം എത്തുന്നതറിഞ്ഞ് എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പഴയങ്ങാടി ടൗണിൽ അങ്ങിങ്ങായി തമ്പടിച്ചിരുന്നു. വാഹന വ്യൂഹം കടന്ന് വന്നപ്പോൾ ആദ്യം പ്രതിഷേധവുമായി ചാടി റോഡിലിറങ്ങിയത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരാണ്. വാഹനത്തിന് മുന്നിൽ ചാടിയവരെ ബലംപ്രയോഗിച്ച് പിടിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചു. അതിനിടെ മുപ്പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു.

0Shares