
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതിനാലും രാത്രിയിലും തുടരുന്നതിനാലും വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
എല്ലാവരും സുരക്ഷിതരായി വിശ്രമിക്കുക. രൂക്ഷമായ കാലാവസ്ഥയെ അതിജീവിച്ചു കൊണ്ടിരിക്കുന്ന തെക്കന്‍ ജില്ലകളിലുള്ള നിങ്ങളുടെ സഹോദരങ്ങളെ നിങ്ങള്‍ ഓര്‍മ്മിക്കുക എന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും മഴ തുടരുകയാണ്.