കനത്ത മഴയും കാറ്റും; പുണ്ടൂരിൽ വൻ നാശനഷ്ട്ടം; രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു

  • Post category:local news
  • Reading time:1 min read
You are currently viewing കനത്ത മഴയും കാറ്റും; പുണ്ടൂരിൽ വൻ നാശനഷ്ട്ടം; രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു

പുണ്ടൂര്‍/ കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത ശക്തമായ മഴ കാസര്‍കോട് ജില്ലയിലെ ചെങ്കള  അഞ്ചാം വാര്‍ഡ്‌ പുണ്ടൂരില്‍ കനത്ത നാശനഷ്ടം വിതച്ചു. മഴയ്ക്കൊപ്പം ശക്തമായ മിന്നലും ഇടിയും മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. പുണ്ടൂരിലെ പടുപ്പ് മൊയ്ദീന്‍ കുഞ്ഞിയുടെ വീട്ടില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് പശുക്കള്‍ മിന്നലേറ്റ് ചത്തു. വീടിന് മിന്നലില്‍ കേടുപാടുകള്‍ ഉണ്ടാകുകയും കൃഷി നശിക്കുകയും ചെയ്തു.

കാറ്റിനെയും മഴയെയും തുടര്‍ന്ന് പുണ്ടൂരിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ശക്തമായ മിന്നലില്‍ പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ഗ്രഹോപകരണങ്ങള്‍ നശിക്കുകയും ചെയ്തു.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്താകെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares