കനത്ത മഴയില്‍ ആകെയുള്ള വീട് തകര്‍ന്നുവീണു; സുഗന്ധിയും മക്കളും ഇനി കഴിയേണ്ടത് പെരുമഴയത്ത്

  • Post category:news
  • Reading time:1 min read
You are currently viewing കനത്ത മഴയില്‍ ആകെയുള്ള വീട് തകര്‍ന്നുവീണു; സുഗന്ധിയും മക്കളും ഇനി കഴിയേണ്ടത് പെരുമഴയത്ത്

ബോവിക്കാനം: ശക്തമായ മഴയില്‍ വീടു തകര്‍ന്നു വീണു. വിദ്യാര്‍ത്ഥിനിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട കുടുംബം ഇനി പെരുമഴയത്തു കഴിയണം. മുളിയാര്‍ പഞ്ചായത്തിലെ കോപ്പാളം കൊച്ചിയിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധിയും മക്കളും ചെറുമകളും താമസിക്കുന്ന ഒറ്റമുറി വീടാണ് തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ തകര്‍ന്നു വീണത്. അപകടസമയത്ത് വീട്ടിനു അകത്തുണ്ടായിരുന്ന സുഗന്ധി, മകള്‍ സരസ്വതി മറ്റൊരു മകള്‍ പ്രസന്നയുടെ മകളും വിദ്യാര്‍ത്ഥിനിയുമായ പ്രതിഭ എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഗന്ധിയുടെ ഭര്‍ത്താവ് ബാബു വര്‍ഷങ്ങള്‍ക്കു മുമ്പേ തളര്‍വാതം പിടിപെട്ട് മരണപ്പെട്ടിരുന്നു. അതിനു ശേഷം മക്കളായ സുരേഷ്, സരസ്വതി, പ്രസന്ന, സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവരുടെ സംരക്ഷണം സുഗന്ധിയാണ് നോക്കിവരുന്നത്. ഒറ്റമുറി വീട്ടിലാണ് ഇത്രയും പേര്‍ ഇതുവരെ ജീവിതം തള്ളി നീക്കിയിരുന്നത്. കനത്ത മഴയില്‍ ആകെയുളള വീട് തകര്‍ന്നു വീണതോടെ സുഗന്ധിയും കുടുംബവും ഇനി കഴിയേണ്ടത് പെരുവഴിയില്‍.വീടു നിര്‍മ്മിക്കുന്നതിനു നേരത്തെ പഞ്ചായത്തില്‍ നിന്നു പണം അനുവദിച്ചിരുന്നുവെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം നിലയില്‍ ഇതു പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നു മാതാവ് സുഗന്ധി വേദന പങ്കുവയ്ക്കുന്നു. ഈകാഴ്ച കണ്ട് അധികൃതര്‍ കണ്ണുതുറന്നില്ലെങ്കില്‍ ഇനിയുള്ള മഴയത്തും ഈ കുടുംബത്തിനു ദുരിതം തന്നെ സമ്മാനിക്കും.

 

0Shares