കാസര്‍കോട്: തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. വീട്ടിയായി പള്ളിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടില്‍ ജിയോ പി ജോര്‍ജിനാണ് പൊള്ളലേറ്റത്.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വാഴത്തോട്ടില്‍ പണിചെയ്യുന്ന സമയത്ത് പുകച്ചില്‍ അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു.
പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് ശരീരത്തിന്റെ പുറംഭാഗത്ത് നിന്നും തൊലി ഇളകിപ്പോകുന്നതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ജിയോയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്ക പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത്ത്, പഞ്ചായത്ത് അംഗം സുനീഷ് ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കനത്ത ചൂട്; ബന്തടുക്കയിലെ യുവാവിന് സൂര്യാഘാതമേറ്റു