മുളിയാര്‍: മല്ലത്ത് ഓടുമേഞ്ഞ വീട് തകര്‍ന്നുവീണ് വന്‍ അപകടം ഒഴിവായി. വിദ്യാര്‍ഥിക്ക് സാരമായ പരിക്ക്. മല്ലം അമ്മങ്കോട്ടെ പവിത്രന്റെ വീടാണ് വെള്ളിയാഴ്ച രാത്രി പൊടുന്നനെ നിലംപൊത്തിയത്. സംഭവസമയം ഭാര്യയും മകന്‍ അനില്‍ കുമാറും വീട്ടിനകത്ത് ഉറങ്ങുകയായിരുന്നു. കെട്ടിടം തകരുന്നതിന്റെ ശബ്ദം കേട്ട ഉടനെ പുറത്തിറങ്ങിയതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടേ ഓട് വീണ് അനില്‍ കുമാറിന്റെ തലക്കും മുഖത്തിനും പരിക്കുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ.കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ് അനില്‍. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, പി. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

