കഥകളിസംഗീതത്തില്‍ ‘മുഖാരിരാഗത്തില്‍ കല്യാണസൗഗന്ധികം വിരിയിച്ച്’ ആകാശ്

  • Post category:local news
  • Reading time:1 min read
You are currently viewing കഥകളിസംഗീതത്തില്‍ ‘മുഖാരിരാഗത്തില്‍ കല്യാണസൗഗന്ധികം വിരിയിച്ച്’ ആകാശ്

ചെമ്മനാട്: കല്യാണസൗഗന്ധികം ആട്ടക്കഥയിലെ പാഞ്ചാലി ഭീമസേനനോട് പറയുന്ന സന്ദര്‍ഭം മുഖാരിരാഗത്തില്‍ ചെമ്പടതാളത്തില്‍ ‘എന്‍ കണവ കണ്ടാലും നീ ‘എന്ന പദം ആലപിച്ച് എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഐ.വി ആകാശ് ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ വിഭാഗം കഥകളി സംഗീതത്തില്‍ ഒന്നാമതെത്തി. സി.ബി.എസ്.ഇ കലോത്സവത്തില്‍ മൂന്നു വര്‍ഷമായി ശാസ്ത്രീയ സംഗീതത്തില്‍ ഏഗ്രേഡ് നേടിയ ആകാശ് ആദ്യമായാണ് സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്.രണ്ട് വര്‍ഷമായി കഥകളിസംഗീതവും ശാസ്ത്രീയ സംഗീതവും ഗുരുവായ പെരിയയിലെ കലാമണ്ഡലം വാസുദേവന്‍ നമ്പീശന്റെ കീഴില്‍ അഭ്യസിച്ചുവരുന്നു. എടനീര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്ററി അദ്ധ്യാപകനായ ഐ.കെ വാസുദേവന്റേയും സംഗീതാദ്ധ്യാപിക രശ്മിയുടെയും മകനാണ്.

0Shares