
കണ്ണൂര്‍ നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷിനെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് ബഹിഷ്‌കരിക്കും. മേയര്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ നാലിന് നടക്കാനിരിക്കെയാണ് രാകേഷിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്.

യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ, മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം യു.ഡി.എഫ് വിജയിച്ച സാഹചര്യത്തിലായിരുന്നു പി.കെ രാകേഷിനെതിരെ നോട്ടീസ് നല്‍കിയത്. സുമാ ബാലകൃഷ്ണനാണ് യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി.
