Categories
സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ
ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബില്‍ഡറെ പോലെയുള്ള മസിലുകളുമായി നില്‍ക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയില്‍ കാണുന്നത്.
Trending News





വ്യായാമം ചെയ്യാൻ മടിയുള്ളവർക്ക് പ്രചോദനമാകുകയാണിപ്പോള്‍ ഒരു കങ്കാരു. നല്ലൊരു ബോഡിബില്‍ഡര്‍ ആകാൻ ആഗ്രഹിക്കുന്നവർ കാണേണ്ടതാണ് ഈ കങ്കാരുവിന്‍റെ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ബോഡിബില്‍ഡര്‍ കങ്കാരുവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവര്‍ എന്ന യൂസറാണ് ഇത് പങ്കുവച്ചത്.
Also Read

ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബില്‍ഡറെ പോലെയുള്ള മസിലുകളുമായി നില്‍ക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. അമേരിക്കയിലെ ടെക്സസില്‍ ആണ് ഈ കങ്കാരുവിനെ കണ്ടതെന്നും ഇവയ്ക്ക് ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന കങ്കാരുവിനെക്കാള്‍ വലിയ ശരീരമാണ് ഉള്ളതെന്നും ക്യാപ്ഷനില്‍ കുറിച്ചിട്ടുണ്ട്.
കങ്കാരുവിനെ പിടിച്ച് ഭക്ഷണം നല്‍കുന്ന ജേ ബ്രുവറിനെയും വിഡിയോയില് കാണാം. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി.

Sorry, there was a YouTube error.