കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വൈകിട്ട് അഞ്ചു മണിവരെ കണ്ണൂര്‍ നഗരത്തില്‍ സര്‍വ്വ കക്ഷി ഹര്‍ത്താല്‍ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌കൂളിന് സമീപത്തെ വസതിയില്‍ രാവിലെ മുതല്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം വൈകീട്ട് 3.30ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നാലുമണിയോടെ പയ്യാമ്പലത്ത് സംസ്‌കരിക്കും.
കണ്ണൂര്‍ നഗരത്തില്‍ ഇന്നു ഉച്ചയ്ക്ക് ശേഷം ഹര്‍ത്താല്‍