കണ്ണൂര്‍ തളിപ്പറമ്പിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും നശിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ തളിപ്പറമ്പിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; കണ്ണടയും മാലയും നശിപ്പിച്ചു

കണ്ണൂര്‍: തളിപ്പറമ്പിൽ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും നശിപ്പിച്ചു. രാവിലെ ഏഴുമണിയോടെ അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി ഓഫീസില്‍ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

0Shares