കണ്ണൂര്‍: മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡണ്ട് സതീശന്‍ പാച്ചേനി നയിക്കുന്ന വാഹന പ്രചരണജാഥ ‘നവദര്‍ശന്‍ യാത്ര’ ചൊവ്വാഴ്ച എടയന്നൂരില്‍ നിന്നും ആരംഭിക്കും. വൈകുന്നേരം നാലിന് കെ.പി.സി.സി. പ്രസിഡണ്ട് എം.എം.ഹസ്സന്‍ നവദര്‍ശന്‍ യാത്ര ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ കെ.സുധാകരന്‍, കെ.സി ജോസഫ്, കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി.സിദ്ദിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബദ്ധിക്കും. എടയന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി മാര്‍ച്ച് 29 ന് വൈകിട്ട് ആറിനു തലശ്ശേരിയില്‍ സമാപിക്കും.
നവദര്‍ശന്‍ യാത്രയുടെ വിവിധ ദിവസങ്ങളിലെ പര്യടന പരിപാടിയില്‍ സംസ്ഥാനത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംബന്ധിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും അക്രമത്തിനും കൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നവരെ സാമൂഹ്യബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്താനും മാനവികത ഉയര്‍ത്തിപ്പിടിച്ച് നന്മയുടെ രാഷ്ട്രീയം സാമൂഹ്യ മണ്ഡലത്തില്‍ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ ജനകീയ ദൗത്യമാണ് നവദര്‍ശന്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
സിപിഎം ഭീകരതക്കെതിരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്ര നാളെ ആരംഭിക്കും