കണ്ണൂര്‍ ഗവ.കോളജില്‍ സുള്‍ഫെക്‌സ് മാട്രസ് വ്യാവസായിക പരിശീലനം നല്‍കും

  • Post category:business
  • Reading time:1 min read
You are currently viewing കണ്ണൂര്‍ ഗവ.കോളജില്‍ സുള്‍ഫെക്‌സ് മാട്രസ് വ്യാവസായിക പരിശീലനം നല്‍കും

കണ്ണൂര്‍: കാല്‍നൂറ്റാണ്ടായി അന്താരാഷ്ട്ര നിലവാരത്തില്‍ മെത്ത നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുള്‍ഫെക്‌സ് മാട്രസ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളജില്‍ മെത്ത നിര്‍മാണ വ്യാവസായിക പരിശീലനം നല്‍കും. ഇതിനായ് കമ്പനി മാനേജിങ് ഡയരക്ടര്‍ എം.ടി.പി കുഞ്ഞുമുഹമ്മദ് കോളജ് അധികൃതരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കോളജിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കമ്പനി പരിശീലനമൊരുക്കാന്‍ തയ്യാറായത്. മെത്ത നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ മുഴുവന്‍ മേഖലകളെക്കുറിച്ച് കാമ്പസില്‍ വ്യാവസായിക പരിശീലനം നല്‍കാനാണ് പദ്ധതി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി ശ്രീകുമാര്‍, ഡോ.മഹേഷ് കുമാര്‍, പ്രൊഫ. ജോണ്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares