കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തി; പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തി; പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞശേഷം വെട്ടി കൊലപ്പെടുത്തി. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് ആണ് കൊല്ലപ്പെട്ടത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ആദ്യം ബോംബ്‌ എറിയുകയും തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരുക്കേറ്റ രണ്ടു പേരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. മട്ടന്നൂര്‍ കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് ഇപ്പോള്‍ കൊലപാതകത്തില്‍ എത്തിയിരിക്കുന്നത്.

0Shares