കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: മോഷണക്കേസിലെ പ്രതിയെ മര്‍ദ്ദിച്ചു കൊന്ന് റോഡരികില്‍ തള്ളിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. വായാട് സ്വദേശികളായ കെ.സി. നൗഷാദ് (24), കെ. ശിഹാബുദ്ദീന്‍ (27), സമീറ മന്‍സില്‍ അബ്ദുള്ളക്കുട്ടി (26), സി.ടി. മുഹമ്മദ് (21), പി.വി. സിറാജ് (28) എന്നിവരെയാണു തളിപ്പറമ്പ് സിഐ കെ.ഇ. പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ബക്കളം സ്വദേശിയായ അബ്ദുള്‍ ഖാദറിനെയാണ്‌ രണ്ട് ദിവസം മുമ്പ് പരിയാരം വായാട് മര്‍ദ്ദനമേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ക്ക് നിരന്തരം ശല്യമായിരുന്ന അബ്ദുല്‍ഖാദര്‍ പ്രതികളെയും സ്ഥിരമായി ദ്രോഹിച്ചതിന്റെ വിരോധമാണ് കൊലപാതകം നടത്താന്‍ കാരണമായത്. പ്രതികളുമായി സിഐ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി വരികയാണ്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

 

 

 

0Shares