കണ്ണായാല്‍ കണ്ണടകള്‍ വേണം; എന്നാല്‍ നല്ല കാഴ്ച വേണമെങ്കില്‍ നല്ല ലെന്‍സു ഉപയോഗിക്കണം; പയ്യന്നൂര്‍ നയനം ഒപ്റ്റിക്കല്‍ സെന്ററിലെ പ്രത്യേകതകള്‍ അറിയാം

  • Post category:local news
  • Reading time:1 min read
You are currently viewing കണ്ണായാല്‍ കണ്ണടകള്‍ വേണം; എന്നാല്‍ നല്ല കാഴ്ച വേണമെങ്കില്‍ നല്ല ലെന്‍സു ഉപയോഗിക്കണം; പയ്യന്നൂര്‍ നയനം ഒപ്റ്റിക്കല്‍ സെന്ററിലെ പ്രത്യേകതകള്‍ അറിയാം

പയ്യന്നൂര്‍: കണ്ണായാല്‍ കണ്ണടകള്‍ വേണമെന്നാണ് ചിലരുടെ ശൈലി. അതു സൗന്ദര്യത്തിനായാലും കണ്ണിന്റെ പ്രശ്നങ്ങള്‍ കൊണ്ടായാലും. കാഴ്ചയുടെ ആവശ്യത്തിനു കണ്ണട വെയ്ക്കുന്നവരേക്കാള്‍ എത്രയോ അധികമാണ് കണ്ണിന്റെ സൗന്ദര്യത്തിനായി ഇതുപയോഗിക്കുന്നവര്‍. എന്നാല്‍ നല്ല ലെന്‍സുകളുണ്ടെങ്കില്‍ മാത്രമേ നല്ല കാഴ്ചകള്‍ ലഭിക്കൂ. ലെന്‍സിന്റെ പവറും ഗുണ നിലവാരവും മെച്ചപ്പെടുത്തി നല്ല കാഴ്ചകള്‍ ഉറപ്പുവരുത്താന്‍ അത്യാധുനീക സംവിധാനങ്ങളുമായാണ് പയ്യന്നൂര്‍ നയനം ഒപ്റ്റിക്കല്‍ സെന്റര്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. കാലം മാറിയതോടെ ഓരോരുത്തരുടെയും കണ്ണടകള്‍ നിശ്ചയിക്കുന്നത് ഇപ്പോള്‍ അത്യാധുനീക സംവിധാനത്തിലൂടെയാണ്. ഐക്കോഡ് പേഴ്‌സണലൈസ്ഡ് മെഷര്‍മെന്റ് എന്ന ടെക്കനോളജിയിലൂടെ ഓരോരുത്തര്‍ക്കും വേണ്ട ലെന്‍സിന്റെയും ഫ്രേമിന്റെയും അളവുകള്‍ തയ്യാറാക്കുന്നു. കണ്ണിനുസരിച്ച് ഫ്രേമുകളുടെ നിറവും മോഡലുകളും അളവുകളും, ലെന്‍സിന്റെ പവറും ഉറപ്പുവരുത്തുകയാണ് നയനം ഒപ്റ്റിക്കല്‍ സെന്ററിന്റെ പ്രത്യേകത. ബുജി ആകണമെന്നു തീരുമാനിക്കുന്നവനും ഏതുതരം ബുജിയാകണമെന്ന കാര്യത്തില്‍ സംശയം വരും കണ്ണട ഫ്രെയിമുകള്‍ കണ്ടാല്‍. ഇങ്ങനെ ഓരോവിഭാഗത്തിനും ആവശ്യക്കാരനെ സംശയത്തിലാക്കുന്നത്ര ഇനങ്ങള്‍ ഉണ്ട് ഇവിടെ. ഇന്ത്യയില്‍ തന്നെ മികച്ച കണ്ണട വ്യാപാര സ്ഥാപനങ്ങളിലൊന്നാണ് പയ്യന്നൂരിലെ നയനം ഒപ്റ്റിക്കല്‍ സെന്റര്‍. പുതുതായി ത്രീഡി ഐ മെഷര്‍മെന്റ് എന്ന സംവിധാനവും സ്ഥാപനത്തിലൊരുങ്ങിയിട്ടുണ്ട്. മലബാറില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം എത്തിയിട്ടുള്ളത്. 40 വര്‍ഷത്തോളമായി പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ഫ്രേമുകളിലേക്ക് ലെന്‍സുകള്‍ ഘടിപ്പിക്കുന്നതിന് സ്വന്തമായി അത്യാധുനീക യന്ത്രങ്ങളോടെയുള്ള ഫാക്ടറി തന്നെയുണ്ട്. ഫ്രാന്‍സില്‍ നിന്നുമെത്തിച്ച ഡെല്‍ട്ട ടു യന്ത്രത്തിന്റെ സഹായത്തോടെയാണ് ഫ്രേമുകള്‍ക്ക് ലെന്‍സുകള്‍ ഫിറ്റുചെയ്ത് ഉപഭോക്താക്കളുടെ സ്വീകാര്യത നേടിയെടുക്കുന്നത്. തികച്ചും വിദേശനിര്‍മിത ബ്രാന്റ്ഡ് ലെന്‍സുകളും ഫ്രേമുകളുമാണ് സ്ഥാപനത്തിലൂടെ വില്‍പന നടത്തുന്നത്. അതുകൊണ്ട് തന്നെ മികച്ച സേവനം കാഴ്ചവച്ചതിന് ചെറുകിട വ്യവസായ മേഖലയിലെ ഇന്ത്യാ 5000 എം.എസ്.എം.ഇ അവാര്‍ഡ് 2017 നു സ്ഥാപനത്തെ നോമിനേറ്റ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് സഹോദര സ്ഥാപനങ്ങളുമായി മുന്നേറുന്ന നയനം ഒപ്റ്റിക്കല്‍സില്‍ കണ്ണ് പരിശോധന, കണ്ണടകളുടെ റിപേയറിങ്ങും സര്‍വിസും, ഫ്രേമുകള്‍ക്ക് ലെന്‍സ് ഘടിപ്പിക്കല്‍ തുടങ്ങിയവയാണ് ഉപഭോക്താക്കള്‍ക്കായി ലഭിക്കുന്ന സേവനങ്ങള്‍. ഫോണ്‍: 04985 205553

 

0Shares