കണ്ടങ്കാളിയില്‍ എം.കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കണ്ടങ്കാളിയില്‍ എം.കോം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: എം.കോം വിദ്യാര്‍ത്ഥിനിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ അക്ഷയ പ്രദീപി (24) നെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അവിവാഹിതയാണ്. എം.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. കണ്ടങ്കാളിയിലെ എ. പ്രദീപ് – സിന്ധു ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ ആകാശ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടിന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(11.06.2018)

ഇന്നത്തെ ചോദ്യം

2018 ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുന്ന രാജ്യം?

A) ജര്‍മ്മനി

B) ഇറ്റലി

C) റഷ്യ

D) ഫ്രാന്‍സ്

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(11.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (11.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: മമ്മൂട്ടി

വിജയി: റഷീദ് ബിന്‍ മുഹമ്മദ്, കുറ്റിക്കോല്‍, കാസര്‍കോട്.

0Shares