
കൊല്ലം: കട്ടന്‍ചായ മദ്യമെന്ന് തെറ്റിദ്ധരിച്ച് പ്രശസ്ത ഗായികയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വ്യാജ ഷാഡോ പോലിസ് പിടിയിലായി. നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീനെ(42)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് കോട്ടയം ഉമയനല്ലൂരിലാണ് ഏവരേയും അമ്പരിപ്പിച്ച സംഭവമ നടന്നത്. സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി ഗായിക തന്നെ ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗായികയും സംഘവും ഉമയനല്ലൂരില്‍ ചായ കുടിക്കാനിറങ്ങിയതായിരുന്നു. കട്ടന്‍ ചായ കുടിച്ചു കഴിഞ്ഞ ഗായികയും സംഘവും വാഹനത്തിനുള്ളില്‍ കയറുന്നതിനിടെ യുവാവ് എത്തി നിങ്ങളെല്ലാം മദ്യപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വണ്ടി ഓടിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് സംഘത്തെ തടയുകയായിരുന്നു. താന്‍ ഷാഡോ പോലീസാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് യുവാവിന്റെ ഭീഷണി. തുടര്‍ന്ന്് വണ്ടിയുടെ താക്കോല്‍ പിടിച്ചുവാങ്ങി എല്ലാവരെയും വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി. നിങ്ങള്‍ മദ്യപിക്കുന്നത് സി.സി.ടി.വി യില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ഗായികയെ കടന്നുപിടിച്ചു.
ഇതോടെ ഗായിക വാഹനത്തില്‍നിന്ന് ബഹളംവയ്ക്കാന്‍ തുടങ്ങി. ഗായികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും ബഹളത്തിനിടയാക്കി. സംഭവമറിഞ്ഞ് കൊട്ടിയം എസ്.ഐ ആര്‍ രതീഷ്, ജൂനിയര്‍ എസ്.ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ യുവാവിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തായാലും തന്നെ അപമാനിച്ച യുവാവിനെതിരെ നിയമ നടപടിക്ക് തയാറെടുക്കുകയാണ് ഗായിക.
