കടന്നുപോയത് പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷം; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing കടന്നുപോയത് പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷം; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിക്കുന്നു.
പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷമാണ് കടന്നു പോയത്. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ചു നീങ്ങേണ്ടതുണ്ട്.

0Shares