ഓഹരിത്തകര്‍ച്ചയുടെ സാമ്പത്തിക നഷ്ടം മറച്ചുവെച്ചു; ഫേസ്ബുക്കിനെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ഓഹരിത്തകര്‍ച്ചയുടെ സാമ്പത്തിക നഷ്ടം മറച്ചുവെച്ചു; ഫേസ്ബുക്കിനെതിരെ കേസ്

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെതിരെ കേസ്. ഓഹരിത്തകര്‍ച്ചയിലൂടെ നേരിട്ട സാമ്പത്തിക നഷ്ടം മറച്ചുവച്ചുവെന്നാരോപിച്ചാണ് കേസ്. ഓഹരിയുടമയായ ജയിംസ് കാകൗരിസാണ് മാന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. ഫേസ്ബുക്കിന്റെ ഓഹരിത്തകര്‍ച്ചയിലൂടെ ഓഹരിയുടമകളുടെ 12,000 കോടി ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണു കണക്ക്. ഫേസ്ബുക്കിന്റെ ഓഹരികള്‍ക്ക് 19% വിലയിടിവ് നേരിട്ടിരുന്നു. ബുധനാഴ്ച മുതലാണ് ഫേസ്ബുക്കിന്റെ വരുമാന നഷ്ടക്കണക്കുകള്‍ പുറത്തു വന്നു തുടങ്ങിയത്. കലിഫോര്‍ണിയ ആസ്ഥാനമാക്കിയ മെന്‍ലോ പാര്‍ക്ക് കമ്ബനിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.  ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ചോര്‍ത്തിയ സംഭവത്തില്‍ കേസുകള്‍ നേരിടുകയാണ് ഫേസ്ബുക്ക്.

0Shares