
വാഷിംഗ്ടണ്‍ : 91 മത് ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റാമി മാലെക് മികച്ച നടൻ, മികച്ച നടി ഒലിവിയ കോള്‍മാനാണ്. മികച്ച സംവിധായകനായി അല്‍ഫോണ്‍സോ ക്വാറോണ്‍ യും തിരഞ്ഞെടുത്തു. മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത് റജീന കിംഗാണ്. മികച്ച സഹനടനുള്ള അവാര്‍ഡ് മഹേര്‍ഷല അലിയും നേടി.
മികച്ച ക്യാമറ അല്‍ഫോണ്‍സോ ക്വാറോണ്‍ (സിനിമ: റോമ). മികച്ച വസ്ത്രാലങ്കരം ബ്ലാക്ക് പാന്തറിന് ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്‌കറും ബ്ലാക്ക് പാന്തറിനാണ്. മികച്ച ശബ്ദലേഖനം ബൊഹീമിയന്‍ റാപ്സഡിക്കാണ്. ബൊഹീമിയന്‍ റാപ്സഡിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ജോണ്‍ ഓഗ് മാന്‍ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
