
കൊച്ചി: ഓള്‍ഡ് ഈസ് ഗോള്‍ഡ്’ എന്ന ചിത്രത്തില്‍ നടി രമ്യ നമ്പീശന്‍ ആലപിച്ച ഗാനം റിലീസ് ചെയ്തു. ‘ഒരു പൂവിതള്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ ഡിനു മോഹനാണ് എഴുതിയിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് ആണ് സംഗീതസംവിധാനം. പ്രകാശ് കുഞ്ഞന്‍ മൂരയില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍, മായ, പൊന്നമ്മ ബാബു, അല എന്നിവരാണ് താരങ്ങള്‍. ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എസ് സെല്‍വകുമാര്‍ ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. 4 കളര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.