‘ഓര്‍ക്കാം ഒരു നിമിഷം..’; റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ‘ഓര്‍ക്കാം ഒരു നിമിഷം..’; റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനം ആചരിച്ചു

കാസര്‍കോട്: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. ഐക്യ രാഷ്ട്രസഭയുടെ നിര്‍ദേശ പ്രകാരമാണ് ലോകമെങ്ങും റോഡ് സുരക്ഷ പരിപാടിയുടെ ഭാഗമായി ഇത് സംഘടിപ്പിച്ചുവരുന്നത്. റോഡപകടങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേരളാ പോലീസും ഗതാഗതവകുപ്പും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മോട്ടര്‍ വാഹനവകുപ്പും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും ചേര്‍ന്ന് നടത്തിയ ഓര്‍ക്കാം ഒരു നിമിഷം പരിപാടിയിലൂടെ റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മപുതുക്കി. മെഴുകുതിരികള്‍ കത്തിച്ചാണ് മരണപ്പെട്ടവരോടുള്ള ആദരവ് പ്രകടിപ്പിച്ച് ഈ ദിനം ആചരിച്ചത്. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ലാല്ജി ഉദ്ഘാടനം ചെയ്തു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷനായി. റോഡപകടത്തില്‍ മരിച്ച ഫര്‍ഹാന്റെ പിതാവ് മുഹമ്മദലി മുഖ്യാഥിതിയായി. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരായ വൈകുണ്ടന്‍, ദിനേശന്‍, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ ശങ്കര്‍ നായക്, എന്‍.എം ഹസൈനാര്‍ സംബന്ധിച്ചു.

0Shares