ഓപ്റ്റോമെട്രിയും അനന്ത സാധ്യതകളും…

  • Post category:news
  • Reading time:2 mins read
You are currently viewing ഓപ്റ്റോമെട്രിയും അനന്ത സാധ്യതകളും…

 

സിറാർ അബ്ദുല്ല

പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു സംശയമാണ് അടുത്തത് എന്ത് എന്നത് ,എന്നാൽ ഏതൊരു കോഴ്സിനും അതിന്റേതായ ജോലി സാധ്യതകളും നേട്ടങ്ങളും ഉണ്ട് ,എന്നാൽ അതിൽ പ്രധാനപ്പെട്ടത് അഭിരുചിയാണ് ,അഭിരുചിക്കനുസരിച്ചു യോജിച്ചത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം ,ഉദാഹരണം കണക്ക് കൂട്ടാൻ വാസന ഇല്ലാത്ത കുട്ടിയെ എൻജിനിയറിങ് പഠിപ്പിക്കാൻ പറ്റില്ല ,അത് ഒട്ടും വിജയിക്കില്ല .അപ്പോൾ ഏത് കോഴ്‌സാണെങ്കിലും കുട്ടിക്ക് അതിൽ താല്പര്യം ഉണ്ടോ ,അഭിരുചിയുണ്ടോ എന്ന് നോക്കണം കൂടാതെ കുട്ടിയുടെ പഠന ശേഷിയും ,കുടുംബത്തിന്‍റെ സാമ്പത്തിക ശേഷിയും പ്രധാന ഘടകമാണ് ഉപരിപഠനത്തിൽ ,പഠിച്ച ഉടനെ ജോലിസാധ്യത ഉള്ള ഒരു കോഴ്സിനെ നമുക്ക് ഇവിടെ പരിചയപ്പെടാം ,

പഞ്ചേന്ദ്രിയങ്ങളിൽ രാഞ്ജിയാണ് കണ്ണ് ,കാഴ്ചയുടെ ലോകം നമുക്ക് സമ്മാനിക്കുന്ന ഈ ഇന്ദ്രിയത്തെ നമ്മൾ വേണ്ട വിധം ശ്രദ്ധിക്കാറുണ്ടോ എന്ന് സംശയമാണ് ,നേത്ര പരിചരണത്തെയും ആരോഗ്യത്തെയും പ്രതിപാദിക്കുന്ന ഒപ്‌റ്റോമെട്രി എന്ന കോഴ്സിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത് ,

വൈദ്യ ശാസ്ത്ര ചികിത്സാ രംഗത്തെ ഒരു ശാഖയാണ് ഒപ്‌തോൽമോളജി, ഈ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം തൊഴിൽ സാധ്യതകൾ ഇന്ന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുണ്ട് ,ആധുനിക സാങ്കേതികയുടെ വികാസം മനുഷ്യനിൽ ഗുണപരമായ പല നേട്ടങ്ങളും ഉണ്ടാക്കിയെങ്കിലും,ദോഷകരമായ കാര്യങ്ങളും അതുമൂലം നമ്മുടെ ജീവിധത്തിൽ ഉണ്ടാകുന്നുണ്ട് .കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തന്നെ ഉദാഹരണം ,കമ്പ്യൂട്ടറും ,മൊബൈലും ,ടെലിവിഷനും ,അനുബന്ധ ഉപകരണങ്ങളുമായുള്ള നിരന്തര സമ്പർക്കം കാഴ്ചയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് ,എന്നാൽ ഇത്തരം ഉപകരണങ്ങൾ ഒഴിവാക്കുക സാധ്യവുമല്ല,ഈ സാഹചര്യത്തിൽ കണ്ണും ,കാഴ്ചയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വളരെയേറെ സാധ്യതകളുണ്ട് ,

കണ്ണുകൾക്ക്‌ സംഭവിക്കുന്ന കാഴ്ച വൈകല്യങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചികിത്സാ രീതികളെ കുറിച്ചും വിശദമായി പ്രതിപാധിക്കുന്ന ശാസ്ത്ര ശാഖയാണ് ഒപ്‌റ്റോമെട്രി പൊതുവെ ഇവർ അറിയപ്പെടുന്നത് പ്രൈമറി ഐ കെയർ പ്രഫഷണൽസ് എന്നാണ് ,കണ്ണിന്‍റെ കാഴ്ച കുറവിന് ഉപയോഗിക്കുന്ന കണ്ണടകൾ,ലെൻസുകൾ ,നേത്ര സർജൻമാർക്ക് വേണ്ടി കണ്ണ് സ്കാനിംഗ് ,മുതലായ കണ്ണ് ചികിത്സയുമായി ബന്ധപ്പെട്ട പ്രധാന ടെസ്റ്റുകൾ നടത്താനും നിയമപരമായി അധികാരമുള്ളതും ഒപ്‌റ്റോമെട്രിസ്റ്റിനാണ് .

ജോലി സാധ്യതയുടെ കാര്യം എടുക്കുകയാണെങ്കിൽ ലോകത്തു ആകമാനം എത്ര ഒപ്‌റ്റോമെട്രിസ്റ്റുകൾ ആവശ്യമുണ്ടോ അതിന്‍റെ പകുതിപോലും പഠിച്ച് ഇറങ്ങുന്നില്ല എന്നതാണ്,നാല് വര്‍ഷം നീണ്ട് നിൽക്കുന്ന ബാച്ചിലർ ഓഫ് സയൻസ് ഇൻ ഒപ്‌റ്റോമെട്രിയാണ് ഇന്ത്യയിൽ ലഭ്യമായ പ്രധാന കോഴ്സ് ,ബയോളജി ,ഫിസിക്സ് ,കെമിസ്ട്രി വിഷയങ്ങൾ പഠിച്ചു പ്ലസ്ടു വിജയിക്കുന്നവർക്ക് മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. മൂന്ന് വര്‍ഷം കൂടാതെ ഒരു വര്‍ഷം ഇന്റേൺഷിപ്പ് എന്നതാണ് കോഴ്സ് ദൈർഘ്യം ,ശേഷം msc ,phd മുതലായ ബിരുദാനന്തര കോഴ്സ് ചെയ്യാനും അവസരമുണ്ട് ,പക്ഷേ ഡിഗ്രി കഴിയുമ്പോൾ തന്നെ ജോലി ലഭിക്കുന്നത് കാരണം കൂടുതൽ പേരും ഉപരിപഠനം നടത്താറില്ല , കൂടാതെ രണ്ട് വര്‍ഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളും നിലവിലുണ്ട് ,

മംഗലാപുരത്തെയും ,കേരളത്തിലെയും പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിലും ,ഒപ്‌റ്റോമെട്രി കോളേജുകളിലും ഈ കോഴ്സ് ചെയ്യാവുന്നതാണ് ,ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും,അഡ്മിഷൻ വിവരങ്ങൾക്കും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്,.ph ;8881000222

Zirar Abdulla,

Founder and Directorr
Vision Care Opticals Group,
Mangalore.
PH;0824-2203252
MOB;09400440325.

 

0Shares